My Blog List

Friday, December 17, 2010

ശാസ്ത്രവും മതവും പിന്നെ യുക്തിവാദവും

ഒരേ തോട്ടിലെ---------------------------മാര്‍.
'മതവും ശാസ്ത്രവും കൈകോര്‍ക്കണം' _ ഡോ. A . P  . J . അബ്ദുള്‍ക്കലാം. വാര്‍ത്ത മാതൃഭൂമി ഒക്ടോബര്‍ 16 ശനി. എടത്വ St George ഫെറോന പള്ളി 2 ആം ശതാബ്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്മുടെ മുന്‍ രാഷ്ട്രപതി ഉന്നയിച്ച ആവശ്യമാണിത്......................................................
                     എന്തുകൊണ്ടാണ് അദ്ദേഹം മേല്ചോന്നപോലൊരു പ്രസ്താവനക്ക് മുതിര്‍ന്നത് എന്ന് ചിന്തിക്കുമ്പോള്‍ നാം അല്പം പിന്നോട്ട പോകേണ്ടിവരുന്നു. മുമ്പ് അദ്ദേഹം ശസ്ത്രക്ഞനായിരുന്നു.  എന്നാല്‍ ശാസ്ത്രം അദ്ധേഹത്തിന്റെ സ്വഭാവമോ ശാസ്ത്രീയ സമീപനം കാഴ്ചപ്പാടോ ആയിരുന്നില്ല. ഓര്‍മകള്‍ക്ക് മരണമില്ലാത്തവര്‍ക്കറിയാം മുന്‍പൊരിക്കല്‍ ഇദ്ദേഹം കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് സന്ദര്‍ശിച്ച മേളയില്‍ പള്ളി അധികൃതര്‍ A . P . J .ക്ക് ഒരു ഖുര്‍ആന്‍ സമ്മാനമായി നല്‍കി. ഉടന്‍ അദ്ദേഹം തന്റെ കുപ്പായക്കീശയില്‍നിന്നും വളരെ ചെറിയൊരു കിത്താബ്  എടുത്ത്‌ കത്തികൊണ്ട് പറഞ്ഞു. എന്റെ കയ്യിലുമുണ്ടൊരു ഖുര്‍ആന്‍ എന്ന്. അന്നാണ് നാം മനസ്സിലാക്കിയത്, ഒരു ശാസ്ത്രക്ഞന്‍ എന്നതിലുപരി നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുംപോഴൊക്കെ നിരന്തരം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്ന ഒരു
ഓതിക്കനാണെന്ന്. അദ്ദേഹത്തിനു ശാസ്ത്രം പ്രോഫഷനും മതം ജീവിതവുമാണ്. ISRO മുന്‍ചെയര്‍മാന്‍ ശ്രീ മാധവന്‍നായരെ നോക്കൂ പരീക്ഷണാര്‍ത്ഥം അകഷത്തെക്കൊരു വാനം കത്തിച്ചു വിട്ടാല്‍ പോലും പിറ്റേന്ന്തന്നെ  ക്രത്യമായി വന്നു ഗുരുവായുരപ്പനോട് കാര്യം ബോധിപ്പിക്കുമായിരുന്നു.  എന്തിനതികം പിടിച്ചതിലും വലിയവനാണ്‌ അളയിലിരിക്കുന്ന നിലവിലെ ചെയര്‍മാന്‍ ശ്രീ. കെ. രാധാകൃഷ്ണന്‍. ഇദ്ദേഹം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ജപമാലയുമ്മ കേര്തനാലാപനന്ഗലുമായി അലഞ്ഞുകൊണ്ടിരിക്കുന്നു. .......................ഒരേതോടെ പോയവന്മാരെല്ലാം----------.മാരായിപ്പോയല്ലോ. (യുക്തിവിചാരം   മാസിക ഡിസംബര്‍ 2010 പേജ് 3 )


ഇന്ത്യയുടെ ബഹിരാകാശമേഖല ചന്ദ്രനോളം ഉയര്‍ത്തിയ, പ്രതിരോധരംഗം സ്വയംപര്യപ്തമാക്കിയ, രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരനും ആത്മാഭിമാനം നല്‍കിയ, സര്‍വോപരി ലോകജനതക്ക് മുന്നില്‍ ഇന്ത്യ ആരാണ് എന്താണ് എന്ന് മനസ്സിലാക്കി കൊടുത്ത ആദരണീയരായ മൂന്നു മഹാ ശസ്ത്രക്ഞരേ, (ഇന്ത്യയുടെ പ്രതമപുരുഷനായിരുന്ന APJ യെ ഉള്‍പ്പെടെ)  യുക്തിവാദി സ്വന്തം സംസ്കാരത്തിന് ഏറ്റവും യോജിച്ച പദമുപയോഗിച്ചു    തെറിപാട്ട്  നടത്തിയ പദം ഇവിടെ കുറിക്കാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. അത്കൊണ്ട് ആ ഭാഗം ഏതാനും വരകള്‍  കൊണ്ട് യോജിപ്പിക്കുന്നു.
ഇത്രയും തറനിലവാരത്തില്‍ ഈ മഹാന്മാരെ തെറിവിളിക്കാന്‍ എന്തെ അവര്‍ ചെയ്ത പാതകം എന്ന് തുടര്‍വരികളില്‍ വ്യക്തമാണ്‌.  ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഉന്നതരായ ശസ്ത്രക്ഞര്‍ ദൈവവിശ്വാസികളായി എന്നത് മാത്രമാണവര്‍ ചെയ്ത തെറ്റ്.  അതിനര്‍ത്ഥം ഉന്നതരായ ശസ്ത്രക്ഞര്‍ക്ക് അവരുടെ പഠന, ഗവേഷണ, പരീക്ഷണങ്ങള്‍ ദൈവ വിശ്വാസം വര്‍ദ്ധിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ. അല്ലാതെ കേരളത്തിലെ TTC  വിദ്ധ്യഭ്യാസം മാത്രമുള്ള പ്രൈമറിഅദ്ധ്യാപകരുടെ "ചാത്രപരിഷ" നിലവാരത്തിലല്ല  ആ ഉന്നത ശാസ്ത്രക്ഞ്ഞര്‍ എന്നെങ്കിലും മനസ്സിലാക്കിയിരുന്നു എങ്കില്‍ ഇത്തരം വൃത്തികേടുകള്‍ എഴുതിവെക്കില്ലായിരുന്നു.
ഇതില്‍ നിന്നും മനസ്സിലാകുന്നത്. ദൈവനിഷേധ, യുക്തിവാദികള്‍ക്ക്  ശാസ്ത്രീയമായി യാതൊരു അറിവുമില്ല എന്നും ഈ ശാസ്ത്രപുരോഗതി നേടിയ കാലത്ത് ശാസ്ത്രബോധവും   ആത്മാഭിമാനവുമുള്ള   ഒരാള്‍ക്കും ദൈവനിഷേധ,  യുക്തിവാദ പ്രസ്ഥാനങ്ങളില്‍  സഹകരിക്കാന്‍ സാധിക്കില്ല എന്നുമാണ്.  
ഇന്ത്യയുടെ അല്ല മനുഷ്യകുലത്തിന്റെ തന്നെ അഭിമാനമായ ഈ മഹാ ശാസ്ത്രക്ഞരേ  യുക്തിവാദികളുടെ സാംസ്‌കാരിക നിലവാരത്തിനു ഏറ്റവും യോജിച്ച പദം തിരഞ്ഞെടുത്തു തെറിവിളിച്ച ഈ സംസ്കാരശുന്യരെ ദേശസ്നേഹികള്‍ (മനുഷ്യസ്നേഹികള്‍) തിരിച്ചറിയുക.

ചിന്താവിഷയം

"വേദാന്തം ഒരു തരം നിരീശ്വരവാദമാണ്.  വേദാന്തത്തിന്റെ കാതല്‍ അദ്വൈതമാണെന്നാണ് ഭൂരി പക്ഷാഭിപ്രായം. അതുതന്നെയാണ് ആചാര്യമതവും.   എന്നാല്‍ എന്താണ് അദ്വൈതമെന്നു ചിന്തിക്കേണ്ടതുണ്ട്. ദ്വൈതമല്ലാത്തത്. അതായത് സ്രഷ്ടാവും സൃഷ്ടിയും ബ്രഹ്മവും ബ്രഹ്മാന്ധവും (മനുഷ്യനുള്‍പ്പെടെ) രണ്ടല്ല ഒന്നാണ് എന്ന ഏകത്വ ചിന്തയാണത്........................................." (ചിന്താവിഷയം, യുക്തിവിചാരം മാസിക 2010  ഡിസംബര്‍) 
 
നിരീശ്വരവാദമെന്നാല്‍ ഭൌതിക പധാര്‍തമല്ലാതെ  മറ്റൊന്നുമില്ല എന്ന വാദവും, അദ്വൈതമെന്നാല്‍ പധാര്‍തമേ  ഇല്ല.  ദൈവികസത്ത മാത്രമേ  യാതാര്‍ത്യമായുള്ളു  എന്ന വാദവുമാണ്.  എന്നാല്‍ സത്യം ഈ രണ്ടു അബദ്ധങ്ങല്‍ക്കുമിടയിലാണ്.  ഭൌതിക പധാര്‍ത്ഥവും അവയ്ക്ക് അതിന്റെ ഘടന നല്‍കിയ ദൈവവും സത്യമാണ്.
ഇവിടെ യുക്തിവിചാരക്കാരന്‍ തന്റെ കുരുട്ടു യുക്തിയിലുടെ സമാന്തരമായി പോവുന്ന രണ്ടു നേര്‍രേഖകള്‍ ഒന്നിച്ചു ചേര്‍ന്ന് എന്ന് സമര്‍തിക്കാന്‍  നടത്തുന്ന വാചക കസര്‍ത്ത് കാണാന്‍ കൌതുകമുണ്ട്. 
അഭ്യസമേ നിന്റെ പേരോ യുക്തിവാദം.