My Blog List

Friday, December 17, 2010

ശാസ്ത്രവും മതവും പിന്നെ യുക്തിവാദവും

ഒരേ തോട്ടിലെ---------------------------മാര്‍.
'മതവും ശാസ്ത്രവും കൈകോര്‍ക്കണം' _ ഡോ. A . P  . J . അബ്ദുള്‍ക്കലാം. വാര്‍ത്ത മാതൃഭൂമി ഒക്ടോബര്‍ 16 ശനി. എടത്വ St George ഫെറോന പള്ളി 2 ആം ശതാബ്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്മുടെ മുന്‍ രാഷ്ട്രപതി ഉന്നയിച്ച ആവശ്യമാണിത്......................................................
                     എന്തുകൊണ്ടാണ് അദ്ദേഹം മേല്ചോന്നപോലൊരു പ്രസ്താവനക്ക് മുതിര്‍ന്നത് എന്ന് ചിന്തിക്കുമ്പോള്‍ നാം അല്പം പിന്നോട്ട പോകേണ്ടിവരുന്നു. മുമ്പ് അദ്ദേഹം ശസ്ത്രക്ഞനായിരുന്നു.  എന്നാല്‍ ശാസ്ത്രം അദ്ധേഹത്തിന്റെ സ്വഭാവമോ ശാസ്ത്രീയ സമീപനം കാഴ്ചപ്പാടോ ആയിരുന്നില്ല. ഓര്‍മകള്‍ക്ക് മരണമില്ലാത്തവര്‍ക്കറിയാം മുന്‍പൊരിക്കല്‍ ഇദ്ദേഹം കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് സന്ദര്‍ശിച്ച മേളയില്‍ പള്ളി അധികൃതര്‍ A . P . J .ക്ക് ഒരു ഖുര്‍ആന്‍ സമ്മാനമായി നല്‍കി. ഉടന്‍ അദ്ദേഹം തന്റെ കുപ്പായക്കീശയില്‍നിന്നും വളരെ ചെറിയൊരു കിത്താബ്  എടുത്ത്‌ കത്തികൊണ്ട് പറഞ്ഞു. എന്റെ കയ്യിലുമുണ്ടൊരു ഖുര്‍ആന്‍ എന്ന്. അന്നാണ് നാം മനസ്സിലാക്കിയത്, ഒരു ശാസ്ത്രക്ഞന്‍ എന്നതിലുപരി നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുംപോഴൊക്കെ നിരന്തരം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്ന ഒരു
ഓതിക്കനാണെന്ന്. അദ്ദേഹത്തിനു ശാസ്ത്രം പ്രോഫഷനും മതം ജീവിതവുമാണ്. ISRO മുന്‍ചെയര്‍മാന്‍ ശ്രീ മാധവന്‍നായരെ നോക്കൂ പരീക്ഷണാര്‍ത്ഥം അകഷത്തെക്കൊരു വാനം കത്തിച്ചു വിട്ടാല്‍ പോലും പിറ്റേന്ന്തന്നെ  ക്രത്യമായി വന്നു ഗുരുവായുരപ്പനോട് കാര്യം ബോധിപ്പിക്കുമായിരുന്നു.  എന്തിനതികം പിടിച്ചതിലും വലിയവനാണ്‌ അളയിലിരിക്കുന്ന നിലവിലെ ചെയര്‍മാന്‍ ശ്രീ. കെ. രാധാകൃഷ്ണന്‍. ഇദ്ദേഹം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ജപമാലയുമ്മ കേര്തനാലാപനന്ഗലുമായി അലഞ്ഞുകൊണ്ടിരിക്കുന്നു. .......................ഒരേതോടെ പോയവന്മാരെല്ലാം----------.മാരായിപ്പോയല്ലോ. (യുക്തിവിചാരം   മാസിക ഡിസംബര്‍ 2010 പേജ് 3 )


ഇന്ത്യയുടെ ബഹിരാകാശമേഖല ചന്ദ്രനോളം ഉയര്‍ത്തിയ, പ്രതിരോധരംഗം സ്വയംപര്യപ്തമാക്കിയ, രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരനും ആത്മാഭിമാനം നല്‍കിയ, സര്‍വോപരി ലോകജനതക്ക് മുന്നില്‍ ഇന്ത്യ ആരാണ് എന്താണ് എന്ന് മനസ്സിലാക്കി കൊടുത്ത ആദരണീയരായ മൂന്നു മഹാ ശസ്ത്രക്ഞരേ, (ഇന്ത്യയുടെ പ്രതമപുരുഷനായിരുന്ന APJ യെ ഉള്‍പ്പെടെ)  യുക്തിവാദി സ്വന്തം സംസ്കാരത്തിന് ഏറ്റവും യോജിച്ച പദമുപയോഗിച്ചു    തെറിപാട്ട്  നടത്തിയ പദം ഇവിടെ കുറിക്കാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. അത്കൊണ്ട് ആ ഭാഗം ഏതാനും വരകള്‍  കൊണ്ട് യോജിപ്പിക്കുന്നു.
ഇത്രയും തറനിലവാരത്തില്‍ ഈ മഹാന്മാരെ തെറിവിളിക്കാന്‍ എന്തെ അവര്‍ ചെയ്ത പാതകം എന്ന് തുടര്‍വരികളില്‍ വ്യക്തമാണ്‌.  ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഉന്നതരായ ശസ്ത്രക്ഞര്‍ ദൈവവിശ്വാസികളായി എന്നത് മാത്രമാണവര്‍ ചെയ്ത തെറ്റ്.  അതിനര്‍ത്ഥം ഉന്നതരായ ശസ്ത്രക്ഞര്‍ക്ക് അവരുടെ പഠന, ഗവേഷണ, പരീക്ഷണങ്ങള്‍ ദൈവ വിശ്വാസം വര്‍ദ്ധിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ. അല്ലാതെ കേരളത്തിലെ TTC  വിദ്ധ്യഭ്യാസം മാത്രമുള്ള പ്രൈമറിഅദ്ധ്യാപകരുടെ "ചാത്രപരിഷ" നിലവാരത്തിലല്ല  ആ ഉന്നത ശാസ്ത്രക്ഞ്ഞര്‍ എന്നെങ്കിലും മനസ്സിലാക്കിയിരുന്നു എങ്കില്‍ ഇത്തരം വൃത്തികേടുകള്‍ എഴുതിവെക്കില്ലായിരുന്നു.
ഇതില്‍ നിന്നും മനസ്സിലാകുന്നത്. ദൈവനിഷേധ, യുക്തിവാദികള്‍ക്ക്  ശാസ്ത്രീയമായി യാതൊരു അറിവുമില്ല എന്നും ഈ ശാസ്ത്രപുരോഗതി നേടിയ കാലത്ത് ശാസ്ത്രബോധവും   ആത്മാഭിമാനവുമുള്ള   ഒരാള്‍ക്കും ദൈവനിഷേധ,  യുക്തിവാദ പ്രസ്ഥാനങ്ങളില്‍  സഹകരിക്കാന്‍ സാധിക്കില്ല എന്നുമാണ്.  
ഇന്ത്യയുടെ അല്ല മനുഷ്യകുലത്തിന്റെ തന്നെ അഭിമാനമായ ഈ മഹാ ശാസ്ത്രക്ഞരേ  യുക്തിവാദികളുടെ സാംസ്‌കാരിക നിലവാരത്തിനു ഏറ്റവും യോജിച്ച പദം തിരഞ്ഞെടുത്തു തെറിവിളിച്ച ഈ സംസ്കാരശുന്യരെ ദേശസ്നേഹികള്‍ (മനുഷ്യസ്നേഹികള്‍) തിരിച്ചറിയുക.

ചിന്താവിഷയം

"വേദാന്തം ഒരു തരം നിരീശ്വരവാദമാണ്.  വേദാന്തത്തിന്റെ കാതല്‍ അദ്വൈതമാണെന്നാണ് ഭൂരി പക്ഷാഭിപ്രായം. അതുതന്നെയാണ് ആചാര്യമതവും.   എന്നാല്‍ എന്താണ് അദ്വൈതമെന്നു ചിന്തിക്കേണ്ടതുണ്ട്. ദ്വൈതമല്ലാത്തത്. അതായത് സ്രഷ്ടാവും സൃഷ്ടിയും ബ്രഹ്മവും ബ്രഹ്മാന്ധവും (മനുഷ്യനുള്‍പ്പെടെ) രണ്ടല്ല ഒന്നാണ് എന്ന ഏകത്വ ചിന്തയാണത്........................................." (ചിന്താവിഷയം, യുക്തിവിചാരം മാസിക 2010  ഡിസംബര്‍) 
 
നിരീശ്വരവാദമെന്നാല്‍ ഭൌതിക പധാര്‍തമല്ലാതെ  മറ്റൊന്നുമില്ല എന്ന വാദവും, അദ്വൈതമെന്നാല്‍ പധാര്‍തമേ  ഇല്ല.  ദൈവികസത്ത മാത്രമേ  യാതാര്‍ത്യമായുള്ളു  എന്ന വാദവുമാണ്.  എന്നാല്‍ സത്യം ഈ രണ്ടു അബദ്ധങ്ങല്‍ക്കുമിടയിലാണ്.  ഭൌതിക പധാര്‍ത്ഥവും അവയ്ക്ക് അതിന്റെ ഘടന നല്‍കിയ ദൈവവും സത്യമാണ്.
ഇവിടെ യുക്തിവിചാരക്കാരന്‍ തന്റെ കുരുട്ടു യുക്തിയിലുടെ സമാന്തരമായി പോവുന്ന രണ്ടു നേര്‍രേഖകള്‍ ഒന്നിച്ചു ചേര്‍ന്ന് എന്ന് സമര്‍തിക്കാന്‍  നടത്തുന്ന വാചക കസര്‍ത്ത് കാണാന്‍ കൌതുകമുണ്ട്. 
അഭ്യസമേ നിന്റെ പേരോ യുക്തിവാദം.

Saturday, October 23, 2010

ഇതും യുക്തിഭദ്രം?

എം സി റാബിയ നിരിയാതരായി
കോഴിക്കോട്. കാപ്പാട് ഹിക്മത് ഹൌസില്‍ എം സി റാബിയ (62 ) നിരിയാതരായി.................
പ്രമുഖ യുക്തിവാദി പ്രവര്‍ത്തകനും ഭാരതീയ യുക്തിവാദിസംഘം പ്രസിഡണ്ടും ഞങ്ങളുടെ പ്രിയ സുഹൃത്തുമായ കെ കെ അബ്ദുല്‍ അലി മൌലവിയുടെ സഹ ദാര്‍മിണി യാണ്  ശ്രീമതി റാബിയ.
...............................................................
യു കലാനാഥന്‍, ശ്രീനി പട്ടത്താഴം, എന്‍ ബാലകൃഷ്ണന്‍, ഗംഗന്‍ അഴീക്കോട്, പത്മനാഭന്‍ പള്ളത്ത്, അബ്ദുള്ള മേപ്പയൂര്‍, ഇരിങ്ങല്‍ കൃഷ്ണന്‍, ഇ എ ജബ്ബാര്‍, സെയ്ദ് മുഹമദ് ആനക്കയം, സിദ്ധീഖ് തൊടുപുഴ തുടങ്ങി നിരവതി യുക്തിവാദികള്‍ ശ്രീമതി രബിയയുടെ വീട് സന്ദര്‍ശിച്ചു.  ഡോ. കെ എസ്‌ ഡേവിഡ്, ടി പരമേശ്വരന്‍, കെ ഇ എന്‍ കുഞ്ഞുഹമ്മദ്   തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു..................................



മൃതശരീരം രാത്രി 8 മണിക്ക് കാപ്പാട് വലിയ പള്ളി ശ്മശാനത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കബറടക്കം നടത്തി. യുക്തിവാദി സമ്മേളനങ്ങളില്‍ പലതവണ പങ്കെടുക്കുകയും യുക്തിവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ശ്രീമതി റാബിയയുടെ വിയോഗത്തില്‍ യുക്തിവിചാരത്തിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.
എ. വി ജോസ്
(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 30 )


ഇന്ത്യയിലെ പ്രഥമ യുക്തിവാദി (ഭാരതീയ യുക്തിവാദിസംഘം പ്രസിഡണ്ട്‌) അബ്ദുല്‍ അലിക്കും,  റാബിയക്കും  യുക്തിവാദ സമുഹവുമായുള്ള ബന്ധം ഈ വാര്‍ത്തയില്‍ വളരെ വ്യക്തമാണ്‌. കേരളത്തിലെ മിക്ക യുക്തിവാദി നേതാക്കളും ഈ ശവ സംസ്കാരത്തില്‍ പങ്കെടുത്തു എന്നുള്ളത് ആ ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. യുക്തിവാദി വേദികളില്‍ സജീവ സാനിദ്ധ്യമായിരുന്ന റാബിയയുടെ ശവം യാതൊരു മനസ്സാക്ഷികുത്തുമില്ലാതെ വിശ്വാസകളുടെ വിശാലമനസ്കത ഒട്ടും ഉളുപ്പും അറപ്പും മടിയുമില്ലാതെ ചൂഷണം ചെയ്തു വിശ്വാസിസമുഹത്തിന്  മാത്രമാവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിച്ചു കബര്‍സ്ഥാനില്‍ ഇസ്ലാമികാചാരപ്രകാരം ഖബറടക്കിയ  വാര്‍ത്ത‍ യാതൊരു ബോധവുമില്ലാതെ യുക്തിരേഖ, അതിന്റെ പത്രാധിപര്‍ ജോസ് തന്നെ എഴുതി പ്രസിദ്ധീകരിച്ചത് കണ്ടപ്പോള്‍ ഈ വിഭാഗത്തിന്റെ വിവരക്കാടും അല്പത്വവും കണ്ടു നമുക്ക് ലജ്ജിക്കാം.
ഇവിടെ ചിന്തിക്കേണ്ട വിഷയമതല്ല. മതസമുഹങ്ങളില്‍ അവരുടെ എല്ലാ ആനുകൂല്യങ്ങളുംപറ്റി അവരുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചു വേദനിപ്പിക്കാതെ ചോരയുറ്റി കുടിച്ചു വീര്‍ത്തു കൊഴുക്കുന്ന അട്ടകളെക്കാള്‍ വൃത്തികെട്ട ജന്തുക്കളാണീ സാമുഹ്യ ദ്രോഹികള്‍. ഇവര്‍ ദൈവത്തെയും മതത്തെയും അതിന്റെ സംവിധാനങ്ങളെയും ചീത്ത പറയുകയും എന്നാല്‍ ആ സംവിധാനങ്ങള്‍ മുഴുവനും സ്വന്തം താല്പര്യസംരക്ഷണത്തിനു ദുരുപയോഗം ചെയ്യുന്നത് കേരളീയ
  സമുഹത്തിന് പരിചിതമാണല്ലോ.

Wednesday, October 20, 2010

മതങ്ങള്‍ മണ്ണടിയട്ടെ?!, മനുഷ്യര്‍ ഒന്നാകട്ടെ??!!.

യുക്തിവാദികള്‍ നാഴികക്ക് നാല്പതുവട്ടം ഉരുവിടുന്ന ജപമന്ത്രമാണ്‌  "മതങ്ങള്‍ മണ്ണടിയട്ടെ?!, മനുഷ്യര്‍ ഒന്നാകട്ടെ??!!" എന്നത്.  ബൂലോകത്തെ ഒരു പുരാണ ബ്ലോഗര്‍ തന്റെ ബ്ലോഗിന്റെ തലവാചകമായും, കേരള യുക്തിവാദി സംഘം   തൊടുപുഴ സമ്മേളനത്തിന്റെ മുദ്രാവാക്യമായും ഈ ജപമന്ത്രമാണ്‌ ഉപയോഗിക്കുന്നത്.    കേരളത്തിലെ ഓരോ യുക്തിവാദിയും  ഇതേ  ഉട്ടോപ്പിയന്‍ ജപമന്ത്രം ആവര്‍ത്തിച്ചുരുവിട്ട് സായുജ്യമടഞ്ഞു കൊണ്ടിരിക്കുന്നു. 
എന്നാല്‍ ഈ ജപമന്ത്രം  ആവര്‍തിച്ചുരുവിട്ടു കൊണ്ടിരിക്കുന്ന യുക്തിവാദി, നിരീശ്വര, നിര്‍മത, കമ്യുനിസ്റ്റുകള്‍ക്കെങ്കിലും   ഒന്നാകാന്‍ സാധ്യമാണോ? സാധ്യമല്ല
 എന്നുമാത്രമല്ല ഓരോ ഗ്രുപും മത്സരിച്ചു താന്‍പ്രമാണിത്വം  നടിക്കുകയും തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അവരെ നയിക്കുന്നത് മതങ്ങളല്ല എന്ന് മാത്രമല്ല മതവിരുദ്ധ ആദര്‍ശമാണ്. എന്നിട്ടും അവര്‍ക്ക് ഒന്നാകാന്‍ പറ്റുന്നില്ല.  ഈ വിഷയം ഞാന്‍ മുമ്പ് ജബ്ബാറിന്റെ ബ്ലോഗില്‍ സുചിപ്പിച്ചിരുന്നു. അതിനോട്  ഇന്നുവരെ ഒരു യുക്തിവാദിയും പ്രതികരിച്ചു കണ്ടില്ല.
ഇപ്പോള്‍ ഈ വിഷയം ഒരിക്കല്‍ക്കൂടി പറയാന്‍ കാരണം
കേരളത്തിലെ യുക്തിവാദികളുടെതെന്നു സ്വയം അവകാശപ്പെടുന്ന (വേറെയും പ്രസിദ്ധീകരണങ്ങള്‍ അവരുടെ കര്‍മിഗത്വതില്‍ ഇറങ്ങുന്നുണ്ട് അത് വിശ്വസിസമുഹത്തെ കബളിപ്പിച്ചു മതേതരം, രാഷ്ട്രീയം, ശാസ്ത്രം എന്നീ ലേബലുകള്‍ പതിച്ചു ഉദരപൂരണം നടത്തുകയും   വഴി തെറ്റിക്കുകയും  ചെയ്യുന്നുണ്ട്)  2010 ഒക്ടോബര്‍ യുക്തിവിചാരം, യുക്തിരേഖകളിലെ വിഴുപ്പലക്കലുകളും, തമ്മില്‍ തല്ലലുകളുമാണ്. 
യുക്തിവിചാരം പേജ് 41 - 43 ലെ വി കെ പവിത്രന്റെ "രാഷ്ട്രീയത്തെപറ്റി തന്നെ" എന്ന കത്തും, യുക്തിരേഖ പേജ് 16 , 17 ലെ കലാനാഥന്‍ എഴുതിയ "മതവും മാര്‍ക്സിസവും" എന്ന ലേഖനവും ഈ വസ്തുത വ്യക്തമാക്കുന്നു.
യുക്തിവചാരം എഴുതുന്നു
 "അവിടെ സ്ഥാനമാനങ്ങള്‍ സ്വപ്നം കാണാതെ ആശയ സാക്ഷാല്‍ക്കാരത്തിനുളള ജീവിത  സമര്‍പ്പണമാണ്‌ വേണ്ടത് അത് ഒരു സംഘടനയ്ക്കുമില്ല. ഉള്ളത് വൈര നിരിയാതരമാണ് .  ഇക്കാരിയത്തില്‍ രണ്ടു സംഘടനകള്‍ മികച്ചു നില്‍ക്കുന്നു. അത് പോലെ രണ്ടു സംഘടനകള്‍ രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കുകളും. ഒരുദാഹരണം പറയാം മിശ്രവിവാഹിതരെ ദോഷകരമായി ബാധിക്കുന്ന ഒരുത്തരവു സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. ആ ഉത്തരവ് യുക്തിരേഖ പ്രസിദ്ധീകരിച്ചത്  'എല്‍ ഡി എഫ് സര്‍ക്കാരിന്നു അഭിവാദ്യങ്ങള്‍ ' എന്ന തലക്കെട്ടിലാണ്. അന്ധമായ രാഷ്ട്രീയ വിധേയത്വം എന്തിനു ചിന്തിക്കുക. ഒരു സംഘടന 'കടല്‍ചണ്ടി' അടിഞ്ഞുമുടപ്പെട്ടു എന്നറിയുന്നു. ലക്ഷ്യബോധമുള്ള യുക്തിവാദികള്‍ ആരുടെയും അടിമകളല്ലെങ്കില്‍ ചെയ്യേണ്ടത് കളവു പിടിച്ച ഈ സംഘടനകളെ മിനുക്കി, ഉരുക്കി ഒന്നാക്കുകയാണ്."

ഇനി കലാനാഥന്‍ യുക്തിരേഖയില്‍   പിണറായിയെ ഉപദേശിക്കുന്നു.  "കമ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക്‌ മത വിരുദ്ധതയില്ല   മാര്‍ക്സിന്റെയും ഏംഗല്സിന്റെയും കാലത്തും ഇത് ശരിയാണ്. മതത്തെ രാഷ്ട്രീയതിനുപയോഗിക്കുന്നതിനാണ് എതിര്- പിണറായി വിജയന്‍ (CPI M സംസ്ഥാന സെക്രടറി, 26 - 09 - 10 , പീപ്ള്‍ ചാനല്‍ ) മത വോട്ടുകള്‍ കാന്‍വാസ്  ചെയ്യണമെന്ന മനോഭാവമാണ്, സ: പിണറായി വിജയനെ മേല്‍ പ്രസ്താവന നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. ഇത് മാര്‍ക്സിസത്തിന്റെ സത്തയുടെ നിഷേധതോളം വളര്‍ന്നിരിക്കുന്നു.......................................................... (കമ്യുണിസത്തിന്റെ മതവിരുദ്ധ നിലപാടുകള്‍ക്കുള്ള കുറെ തെളിവുകള്‍ കമ്യുനിസ്റ്റു ഗ്രന്ഥങ്ങളില്‍ നിന്നുദ്ധര്‍ച്ച ശേഷം തുടരുന്നു)

...................................... ഈ ദാര്‍ശനിക നിലപാടുകള്‍ അവഗണിച്ചു "കമ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക്‌ മതവിരുദ്ധതയില്ല" എന്ന് ഏത് നേതാവ് പറഞ്ഞാലും അതംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പു തന്ത്രമായി മതപ്രീണനം നടത്തുന്നത് ആവശ്യമാകാം. പക്ഷെ അത് മാര്‍ക്സിസതിന്നു യോജിച്ച തന്ത്രമല്ലെന്ന് മാത്രം. കാരണം "ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും, പള്ളികളെയും, എല്ലാ തരത്തിലുള്ള മത സംഘടനകളെയും തൊഴിലാളിവര്‍ഗ്ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുതകുന്ന  ഉപകരണമായിട്ടാണ്  മാര്‍ക്സിസം കരുതുന്നത്" (മതത്തെ പറ്റി മാര്‍ക്സ്, എംഗല്‍സ്,ലെനിന്‍ പേജ് 132 )..............................................."

ഇവിടെ മതങ്ങളുടെ യാതൊരു വിലക്കുകളും, ദൈവത്തിന്റെയോ, പ്രകത്യതീത ശക്തികളുടെയോ യാതൊരു നിയന്ത്രനവുമില്ലത്ത അവകളോടോന്നും യാതൊരു ബാദ്ധ്യതയും, ഉത്തരവാദിത്വവും ഇല്ലാത്ത, വേണ്ടാത്ത തികച്ചും ഭൌതികവാദ ആദര്‍ശങ്ങള്‍ക്ക്  ഒന്നിക്കാന്‍ സാധ്യമല്ല എന്നതിന് കേരളത്തിലെ മാത്രം തെളിവാണ് നാം കണ്ടത്
ഇന്ത്യയിലെ ഭൌതികവാദികളെ എങ്കിലും ഒന്നിപ്പിക്കാം എന്നുള്ള മുഡധാരണയില്‍ 1997 മുതല്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ഫെറയും ഒന്നും ചെയ്യാനാകാതെ, അതിന്റെ അഖിലേന്ത്യാ സെക്രടറിയടക്കം കക്ഷിത്വതിന്റെയും വിഴുപ്പലക്കലിന്റെയും വക്താവായി തരംതാണതും നാം കണ്ടു.  ഇവിടെ കേരളത്തില്‍ CPI CPM CMP പോര് നാം സാധാരണ കാണുന്നു.
ബംഗാളിലാണെങ്കില്‍  മാവോകളും സിപിഎംകാരും തമ്മില്‍ കൊലയും കൊള്ളിവേപ്പുമാണ് നടക്കുന്നത്.
ഇതില്‍ നിന്നുവ്യക്തമാവുന്നത് ഇവരുടെ മുദ്രാവാക്യം തന്നെ അബദ്ധജടിലമാനെന്നാണ്.
പവിത്രന്‍  എല്ലാ   സംഘടനകളെയും   ചീത്ത പറഞ്ഞ ശേഷം സ്വന്തം ഗ്രുപില്‍ പെട്ട രണ്ടെണ്ണത്തിനെ വെള്ളപൂശാന്‍  ശ്രമിക്കുന്ന കാഴ്ച എത്ര ദയനീയം.

ഇനി കലാനാഥന്റെ ലേഖനത്തെ  വരികള്‍ക്കിടയില്‍ വായിക്കാം.

"തെരഞ്ഞെടുപ്പു തന്ത്രമായി മതപ്രീണനം നടത്തുന്നത് ആവശ്യമാകാം. പക്ഷെ അത് മാര്‍ക്സിസതിന്നു യോജിച്ച തന്ത്രമല്ലെന്ന് മാത്രം. കാരണം "ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും, പള്ളികളെയും, എല്ലാ തരത്തിലുള്ള മത സംഘടനകളെയും തൊഴിലാളിവര്‍ഗ്ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുതകുന്ന  ഉപകരണമായിട്ടാണ്  മാര്‍ക്സിസം കരുതുന്നത്""
ഇവിടെ കലാനാഥന്‍ പറഞ്ഞ പോലെ പിണറായിയും കൂട്ടരും മതപ്രീണനമല്ല   നടത്തുന്നത് , അത് പോലെ മതങ്ങളും പള്ളികളും മതസംഘടനകളും തൊഴിലാളിചൂഷണവും നടത്തുന്നില്ല.,   തിരിച്ചു ഈ തസ്കരവീരന്മാര്‍ മതത്തെയും, ദൈവവിശ്വാസതെയും, മതസ്ഥാപനങ്ങളെയും, സംവിധാനങ്ങളെയും തങ്ങളുടെ വോട്ട് രാഷ്ട്രീയത്തിനും, അധികാരത്തിനും, വ്യക്തി താല്പര്യങ്ങള്‍ക്കും വേണ്ടി  യാതൊരു മനസ്സാക്ഷികുത്തും, മടിയും, ഉളുപ്പുമില്ലാതെ മരത്തില്‍ പറ്റിപ്പിടിച്ചു മരത്തിന്റെ നീരൂറ്റി കുടിച്ചു വലുതായി ആ മരത്തെ തന്നെ നശിപ്പിക്കുന്ന ഇത്തിള്‍കണ്ണികളാണ്  നിരീശ്വര, ഭൌതികവാദ, യുക്തിവാദ, കമ്യുനിസ്റ്റു ചൂഷകര്‍
ഇവരെ തിരിച്ചറിയുക കരുതിയിരിക്കുക
ഇവരുടെ ചൂഷണത്തിന്റെ ഒരു ഉദാഹരണം അടുത്ത പോസ്റ്റില്‍

Wednesday, October 13, 2010

യുക്തിവാദികള്‍ക്ക് മാതൃഭുമിയുടെ ഉപദേശം

യുക്തിവിചാരം ഒക്ടോബര്‍ ലക്കത്തില്‍ മുത്തശ്ശിയുടെ ബുദ്ധിയുപദേശം എന്ന എം ജി എസിന്റെ കുറിപ്പിനോട്  ഒരു സാധാരണ വായനക്കാരന്റെ പ്രതികരണം.

........................................പത്രമുത്തശ്ശി മാതൃഭുമിയുടെ മോഷ്ടക്കള്‍ക്കുള്ള ഉപദേശം ഇങ്ങനെ _വാഹനമോഷ്ടാക്കള്‍ സുക്ഷിക്കുക. നിങ്ങള്‍ മോഷ്ടിച്ച വാഹനം ഏത്  സമയം വേണമെങ്കിലും പ്രവര്‍ത്തനരഹിതമാകും. വാഹനം എവിടെയാണെന്ന് ഉടമയ്ക്ക് കൃത്യമായി തിരിച്ചറിയാനാകും കുറച്ചു കൂടി വ്യക്തമായി തെളിച്ച് വരികള്‍ക്കിടയിലുടെ വായിക്കുന്ന ഒരുവന് ഇതിന്റെ സാരാംശം ഉടന്‍ തിരിച്ചറിയാനാകും. മോഷ്ടാക്കള്‍ക്കാണെങ്കില്‍ പ്രത്യേകിച്ചും.  അതിങ്ങനെ_ മോഷ്ടിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിടിക്കപ്പെടും. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിതമാര്‍ഗ്ഗം അവലംബിക്കണം എന്നുമാണ്    ചുരുക്കത്തില്‍  സുക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നൊരു സദുപദേശം.
(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 8 , 9 )

ഭുമി മലയാളത്തില്‍ മോഷ്ടിക്കണമെന്നു അണികളെ ഉപദേശിക്കുന്ന ഒരേഒരു വിഭാകം (അതും പുത്തകമെഴുതി ഉളുപ്പില്ലാതെ പ്രസിദ്ധീകരിച്ചു മോഷ്ടാക്കളെ വളര്‍ത്തുന്നവര്‍ യുക്തിവാദികള്‍ മാത്രമാണ്. തസ്കര വീരന്‍മാര്‍പോലും അങ്ങനെ ചെയ്യില്ല അവര്‍ക്ക് പോലും അവര്‍ ചെയ്യുന്നത് തെറ്റും സമുഹ്യദ്രോഹവുമാനെന്നു തിരിച്ചറിയാം) യുക്തിവാദികള്‍ മാത്രമാണ്.  യുക്തിവാദി പ്രസിദ്ധീകരണങ്ങള്‍ പോലെ പരിണാമവിഡ്ഢിത്തം ശാസ്ത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന, അതിനെതിരിലുള്ള അഭിപ്രായങ്ങള്‍ തമസ്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു പ്രസിദ്ധീകരണം തന്നെയാണ് മാതൃഭൂമി.


മാതൃഭുമിയുടെ ഈ വാര്‍ത്ത‍  പരിണാമ സംബദ്ധമായ അവരുടെ പഴയ ലേഖനങ്ങളോടു ചേര്‍ത്ത് വായിക്കുന്ന ഒരു സാധാരണ വായനക്കാരന്  ഇവര്‍ ഒരേ തൂവല്‍പക്ഷികളാണെന്നു തിരിച്ചരിഞ്ഞെങ്കിലും, മാതൃഭൂമി മോഷ്ടക്കള്‍ക്ക് നല്‍കിയ ഈ ഉപദേശം സ്വന്തം യുക്തിവാദി സഹപ്രവര്‍ത്തകരെ പ്രത്യേകം ഉദ്ദേശിച്ചാണെന്നും  മനസ്സിലാക്കിയെങ്കില്‍ അവനെ  കുറ്റം പറയാവതല്ല. 

Tuesday, October 12, 2010

ചിന്താവിഷയം

യാഥാര്‍ത്യമായിട്ടുള്ളവ പ്രചരണം കൂടാതെ തന്നെ പ്രചരിച്ചുകൊളളും മിഥ്യയായതിനെ പ്രചരിപ്പിക്കണമെന്ന് വിചാരിക്കുമ്പോഴാണ് പ്രയാസം....................................................... 
(എം. സി. ചിന്താവിഷയം,  യുക്തിവിചാരം 2010 ഒക്ടോബര്‍) 

എം സി ജോസെഫിന്റെ (അദ്ധേഹത്തിന്റെ 29ആം ചരമ വാര്‍ഷികത്തില്‍) ഈ പ്രസ്താവന അക്ഷരം പ്രതി സത്യമാണ്.
അത് മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാതെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. 
എപിക്യുറിയനും ചാര്‍വാകനും മുതല്‍  ഡോകിന്സും ഇടമറുകും ജബ്ബാറും വരെയുള്ള പുത്തിജീവികളും ലെനിനും സ്റ്റാലിനും മുതല്‍ ഹുചിന്താവോയും അച്ചുതാനന്തനും പിണറായിയും വരെയുള്ള രാജാക്കന്മാരും ഭരണാധികാരികളും കൂടി അവരുടെ സകല കഴിവുകളും സ്വാധീനങ്ങളും അടിച്ചമര്‍ത്തലുകളും  കൂട്ടക്കൊലകളും പീഡനങ്ങളും ഉന്മൂലന, അടവ്നയങ്ങളും പ്രീണനങ്ങളും സുഖിപ്പിക്കലുകളും  പ്രലോഭനങ്ങളും എന്ന് വേണ്ട അവരെ കൊണ്ടാകാവുന്ന എല്ലാ ശ്ലീലവും അശ്ലീലവുമായ മാര്‍ഗങ്ങളുമുപയോഗിച്ചിട്ടും യുക്തിവാദ, നിരീശ്വര, കമ്യുനിസ്റ്റു കൂട്ട് കെട്ട് പ്രച്ചരിക്കുന്നില്ല എന്നുള്ളതും അതിനു  തല്കാലത്തേക്ക് ഉണ്ടായ വളര്‍ച്ച പെട്ടന്നു തന്നെ ഇടിഞ്ഞു തകര്‍ന്നതും ആ ആദര്‍ശം മിഥ്യ മാത്രമാണെന്നുള്ളതിനു ജീവിക്കുന്ന തെളിവുകളാണ്.
ശ്രീമാന്‍ എം സി പറഞ്ഞത് പോലെ യഥാര്ത്യമയിട്ടുള്ളത് ആരും പ്രച്ചരിപ്പിക്കാതെ സകല  മിഥ്യകളെയും തകര്‍ത് നിലനില്‍ക്കുകയും പ്രചരിക്കുകയും ചെയ്യുക തന്നെ ചെയ്യും
മിഥ്യകളെയും യഥാര്ത്യത്തെയും തിച്ചരിഞ്ഞു യഥാര്ത്യത്തെ ഉള്‍ക്കൊണ്ട്‌ സ്വീകരിക്കുക
അവര്‍ വിജയിക്കും
.

Sunday, October 10, 2010

ഇതോ 30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നത്‌

25  വര്‍ഷമായി ഈ സാധനം കണ്ടിട്ട്.
കോഴിക്കോട് ദേശാഭിമാനി ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ നോക്കാന്‍ കേറിയപ്പോള്‍ മുമ്പില്‍ തന്നെ (ഏറ്റവും ശ്രദ്ധ പതിയുന്ന സ്ഥലം) വികൃതരൂപം കണ്ടു.
കുറെ കാലത്തിനു ശേഷം ഈ മൊതല്  കണ്ടപ്പോള്‍ അതിലെ ഉള്ളടക്കങ്ങളിലെ വിഡ്ഢിത്വങ്ങളും,  വിവരക്കേടുകളും വയ്ച്ചപ്പോള്‍, 30  കൊല്ലത്തിലേറെയായി  ഒരു ചെറിയ വിഭാഗം  മലയാളികള്‍ എങ്കിലും ഈ വിഡ്ഢിത്വങ്ങളും, വിവരക്കേടുകളും വായിക്കുന്നു എന്ന വസ്തുത മനസ്സിനെ വേദനിപ്പിച്ചപ്പോള്‍......................   ആ പേരില്‍ തന്നെ ഒരു ബ്ലോഗ്‌ തുടങ്ങി വായനക്കാരുമായി പങ്കുവെക്കാം എന്ന് കരുതി......................................................
അതിനുള്ള ഒരു എളിയ ശ്രമം.  സഹകരിക്കുമെന്ന പ്രതീക്ഷയില്‍.......................................
ഇന്ഷാ അല്ലാഹ് തുടരാം