യുക്തിവാദികള്‍ നാഴികക്ക് നാല്പതുവട്ടം ഉരുവിടുന്ന ജപമന്ത്രമാണ് "മതങ്ങള്‍ മണ്ണടിയട്ടെ?!, മനുഷ്യര്‍ ഒന്നാകട്ടെ??!!" എന്നത്. ബൂലോകത്തെ ഒരു പുരാണ ബ്ലോഗര്‍ തന്റെ ബ്ലോഗിന്റെ തലവാചകമായും, കേരള യുക്തിവാദി സംഘം തൊടുപുഴ സമ്മേളനത്തിന്റെ മുദ്രാവാക്യമായും ഈ ജപമന്ത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ ഓരോ യുക്തിവാദിയും ഇതേ ഉട്ടോപ്പിയന്‍ ജപമന്ത്രം ആവര്‍ത്തിച്ചുരുവിട്ട് സായുജ്യമടഞ്ഞു കൊണ്ടിരിക്കുന്നു.
എന്നാല്‍ ഈ ജപമന്ത്രം ആവര്‍തിച്ചുരുവിട്ടു കൊണ്ടിരിക്കുന്ന യുക്തിവാദി, നിരീശ്വര, നിര്‍മത, കമ്യുനിസ്റ്റുകള്‍ക്കെങ്കിലും ഒന്നാകാന്‍ സാധ്യമാണോ? സാധ്യമല്ല
എന്നുമാത്രമല്ല ഓരോ ഗ്രുപും മത്സരിച്ചു താന്‍പ്രമാണിത്വം നടിക്കുകയും തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അവരെ നയിക്കുന്നത് മതങ്ങളല്ല എന്ന് മാത്രമല്ല മതവിരുദ്ധ ആദര്‍ശമാണ്. എന്നിട്ടും അവര്‍ക്ക് ഒന്നാകാന്‍ പറ്റുന്നില്ല. ഈ വിഷയം ഞാന്‍ മുമ്പ് ജബ്ബാറിന്റെ ബ്ലോഗില്‍ സുചിപ്പിച്ചിരുന്നു. അതിനോട് ഇന്നുവരെ ഒരു യുക്തിവാദിയും പ്രതികരിച്ചു കണ്ടില്ല.
ഇപ്പോള്‍ ഈ വിഷയം ഒരിക്കല്‍ക്കൂടി പറയാന്‍ കാരണം
കേരളത്തിലെ യുക്തിവാദികളുടെതെന്നു സ്വയം അവകാശപ്പെടുന്ന (വേറെയും പ്രസിദ്ധീകരണങ്ങള്‍ അവരുടെ കര്‍മിഗത്വതില്‍ ഇറങ്ങുന്നുണ്ട് അത് വിശ്വസിസമുഹത്തെ കബളിപ്പിച്ചു മതേതരം, രാഷ്ട്രീയം, ശാസ്ത്രം എന്നീ ലേബലുകള്‍ പതിച്ചു ഉദരപൂരണം നടത്തുകയും വഴി തെറ്റിക്കുകയും ചെയ്യുന്നുണ്ട്) 2010 ഒക്ടോബര്‍ യുക്തിവിചാരം, യുക്തിരേഖകളിലെ വിഴുപ്പലക്കലുകളും, തമ്മില്‍ തല്ലലുകളുമാണ്.
യുക്തിവിചാരം പേജ് 41 - 43 ലെ വി കെ പവിത്രന്റെ "രാഷ്ട്രീയത്തെപറ്റി തന്നെ" എന്ന കത്തും, യുക്തിരേഖ പേജ് 16 , 17 ലെ കലാനാഥന്‍ എഴുതിയ "മതവും മാര്‍ക്സിസവും" എന്ന ലേഖനവും ഈ വസ്തുത വ്യക്തമാക്കുന്നു.
യുക്തിവചാരം എഴുതുന്നു
"അവിടെ സ്ഥാനമാനങ്ങള്‍ സ്വപ്നം കാണാതെ ആശയ സാക്ഷാല്‍ക്കാരത്തിനുളള ജീവിത സമര്‍പ്പണമാണ് വേണ്ടത് അത് ഒരു സംഘടനയ്ക്കുമില്ല. ഉള്ളത് വൈര നിരിയാതരമാണ് . ഇക്കാരിയത്തില്‍ രണ്ടു സംഘടനകള്‍ മികച്ചു നില്‍ക്കുന്നു. അത് പോലെ രണ്ടു സംഘടനകള്‍ രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കുകളും. ഒരുദാഹരണം പറയാം മിശ്രവിവാഹിതരെ ദോഷകരമായി ബാധിക്കുന്ന ഒരുത്തരവു സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. ആ ഉത്തരവ് യുക്തിരേഖ പ്രസിദ്ധീകരിച്ചത് 'എല്‍ ഡി എഫ് സര്‍ക്കാരിന്നു അഭിവാദ്യങ്ങള്‍ ' എന്ന തലക്കെട്ടിലാണ്. അന്ധമായ രാഷ്ട്രീയ വിധേയത്വം എന്തിനു ചിന്തിക്കുക. ഒരു സംഘടന 'കടല്‍ചണ്ടി' അടിഞ്ഞുമുടപ്പെട്ടു എന്നറിയുന്നു. ലക്ഷ്യബോധമുള്ള യുക്തിവാദികള്‍ ആരുടെയും അടിമകളല്ലെങ്കില്‍ ചെയ്യേണ്ടത് കളവു പിടിച്ച ഈ സംഘടനകളെ മിനുക്കി, ഉരുക്കി ഒന്നാക്കുകയാണ്."
ഇനി കലാനാഥന്‍ യുക്തിരേഖയില്‍ പിണറായിയെ ഉപദേശിക്കുന്നു. "കമ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് മത വിരുദ്ധതയില്ല മാര്‍ക്സിന്റെയും ഏംഗല്സിന്റെയും കാലത്തും ഇത് ശരിയാണ്. മതത്തെ രാഷ്ട്രീയതിനുപയോഗിക്കുന്നതിനാണ് എതിര്- പിണറായി വിജയന്‍ (CPI M സംസ്ഥാന സെക്രടറി, 26 - 09 - 10 , പീപ്ള്‍ ചാനല്‍ ) മത വോട്ടുകള്‍ കാന്‍വാസ് ചെയ്യണമെന്ന മനോഭാവമാണ്, സ: പിണറായി വിജയനെ മേല്‍ പ്രസ്താവന നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. ഇത് മാര്‍ക്സിസത്തിന്റെ സത്തയുടെ നിഷേധതോളം വളര്‍ന്നിരിക്കുന്നു.......................................................... (കമ്യുണിസത്തിന്റെ മതവിരുദ്ധ നിലപാടുകള്‍ക്കുള്ള കുറെ തെളിവുകള്‍ കമ്യുനിസ്റ്റു ഗ്രന്ഥങ്ങളില്‍ നിന്നുദ്ധര്‍ച്ച ശേഷം തുടരുന്നു)
...................................... ഈ ദാര്‍ശനിക നിലപാടുകള്‍ അവഗണിച്ചു "കമ്യുനിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് മതവിരുദ്ധതയില്ല" എന്ന് ഏത് നേതാവ് പറഞ്ഞാലും അതംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പു തന്ത്രമായി മതപ്രീണനം നടത്തുന്നത് ആവശ്യമാകാം. പക്ഷെ അത് മാര്‍ക്സിസതിന്നു യോജിച്ച തന്ത്രമല്ലെന്ന് മാത്രം. കാരണം "ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും, പള്ളികളെയും, എല്ലാ തരത്തിലുള്ള മത സംഘടനകളെയും തൊഴിലാളിവര്‍ഗ്ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുതകുന്ന ഉപകരണമായിട്ടാണ് മാര്‍ക്സിസം കരുതുന്നത്" (മതത്തെ പറ്റി മാര്‍ക്സ്, എംഗല്‍സ്,ലെനിന്‍ പേജ് 132 )..............................................."
ഇവിടെ മതങ്ങളുടെ യാതൊരു വിലക്കുകളും, ദൈവത്തിന്റെയോ, പ്രകത്യതീത ശക്തികളുടെയോ യാതൊരു നിയന്ത്രനവുമില്ലത്ത അവകളോടോന്നും യാതൊരു ബാദ്ധ്യതയും, ഉത്തരവാദിത്വവും ഇല്ലാത്ത, വേണ്ടാത്ത തികച്ചും ഭൌതികവാദ ആദര്‍ശങ്ങള്‍ക്ക് ഒന്നിക്കാന്‍ സാധ്യമല്ല എന്നതിന് കേരളത്തിലെ മാത്രം തെളിവാണ് നാം കണ്ടത്
ഇന്ത്യയിലെ ഭൌതികവാദികളെ എങ്കിലും ഒന്നിപ്പിക്കാം എന്നുള്ള മുഡധാരണയില്‍ 1997 മുതല്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ഫെറയും ഒന്നും ചെയ്യാനാകാതെ, അതിന്റെ അഖിലേന്ത്യാ സെക്രടറിയടക്കം കക്ഷിത്വതിന്റെയും വിഴുപ്പലക്കലിന്റെയും വക്താവായി തരംതാണതും നാം കണ്ടു. ഇവിടെ കേരളത്തില്‍ CPI CPM CMP പോര് നാം സാധാരണ കാണുന്നു.
ബംഗാളിലാണെങ്കില്‍ മാവോകളും സിപിഎംകാരും തമ്മില്‍ കൊലയും കൊള്ളിവേപ്പുമാണ് നടക്കുന്നത്.
ഇതില്‍ നിന്നുവ്യക്തമാവുന്നത് ഇവരുടെ മുദ്രാവാക്യം തന്നെ അബദ്ധജടിലമാനെന്നാണ്.
പവിത്രന്‍ എല്ലാ സംഘടനകളെയും ചീത്ത പറഞ്ഞ ശേഷം സ്വന്തം ഗ്രുപില്‍ പെട്ട രണ്ടെണ്ണത്തിനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന കാഴ്ച എത്ര ദയനീയം.
ഇനി കലാനാഥന്റെ ലേഖനത്തെ വരികള്‍ക്കിടയില്‍ വായിക്കാം.
"തെരഞ്ഞെടുപ്പു തന്ത്രമായി മതപ്രീണനം നടത്തുന്നത് ആവശ്യമാകാം. പക്ഷെ അത് മാര്‍ക്സിസതിന്നു യോജിച്ച തന്ത്രമല്ലെന്ന് മാത്രം. കാരണം "ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും, പള്ളികളെയും, എല്ലാ തരത്തിലുള്ള മത സംഘടനകളെയും തൊഴിലാളിവര്‍ഗ്ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുതകുന്ന ഉപകരണമായിട്ടാണ് മാര്‍ക്സിസം കരുതുന്നത്""
ഇവിടെ കലാനാഥന്‍ പറഞ്ഞ പോലെ പിണറായിയും കൂട്ടരും മതപ്രീണനമല്ല നടത്തുന്നത് , അത് പോലെ മതങ്ങളും പള്ളികളും മതസംഘടനകളും തൊഴിലാളിചൂഷണവും നടത്തുന്നില്ല., തിരിച്ചു ഈ തസ്കരവീരന്മാര്‍ മതത്തെയും, ദൈവവിശ്വാസതെയും, മതസ്ഥാപനങ്ങളെയും, സംവിധാനങ്ങളെയും തങ്ങളുടെ വോട്ട് രാഷ്ട്രീയത്തിനും, അധികാരത്തിനും, വ്യക്തി താല്പര്യങ്ങള്‍ക്കും വേണ്ടി യാതൊരു മനസ്സാക്ഷികുത്തും, മടിയും, ഉളുപ്പുമില്ലാതെ മരത്തില്‍ പറ്റിപ്പിടിച്ചു മരത്തിന്റെ നീരൂറ്റി കുടിച്ചു വലുതായി ആ മരത്തെ തന്നെ നശിപ്പിക്കുന്ന ഇത്തിള്‍കണ്ണികളാണ് നിരീശ്വര, ഭൌതികവാദ, യുക്തിവാദ, കമ്യുനിസ്റ്റു ചൂഷകര്‍
ഇവരെ തിരിച്ചറിയുക കരുതിയിരിക്കുക
ഇവരുടെ ചൂഷണത്തിന്റെ ഒരു ഉദാഹരണം അടുത്ത പോസ്റ്റില്‍
ഞാന്‍ കണ്ട ബൂലോകം
ReplyDelete