My Blog List

Wednesday, October 13, 2010

യുക്തിവാദികള്‍ക്ക് മാതൃഭുമിയുടെ ഉപദേശം

യുക്തിവിചാരം ഒക്ടോബര്‍ ലക്കത്തില്‍ മുത്തശ്ശിയുടെ ബുദ്ധിയുപദേശം എന്ന എം ജി എസിന്റെ കുറിപ്പിനോട്  ഒരു സാധാരണ വായനക്കാരന്റെ പ്രതികരണം.

........................................പത്രമുത്തശ്ശി മാതൃഭുമിയുടെ മോഷ്ടക്കള്‍ക്കുള്ള ഉപദേശം ഇങ്ങനെ _വാഹനമോഷ്ടാക്കള്‍ സുക്ഷിക്കുക. നിങ്ങള്‍ മോഷ്ടിച്ച വാഹനം ഏത്  സമയം വേണമെങ്കിലും പ്രവര്‍ത്തനരഹിതമാകും. വാഹനം എവിടെയാണെന്ന് ഉടമയ്ക്ക് കൃത്യമായി തിരിച്ചറിയാനാകും കുറച്ചു കൂടി വ്യക്തമായി തെളിച്ച് വരികള്‍ക്കിടയിലുടെ വായിക്കുന്ന ഒരുവന് ഇതിന്റെ സാരാംശം ഉടന്‍ തിരിച്ചറിയാനാകും. മോഷ്ടാക്കള്‍ക്കാണെങ്കില്‍ പ്രത്യേകിച്ചും.  അതിങ്ങനെ_ മോഷ്ടിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിടിക്കപ്പെടും. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിതമാര്‍ഗ്ഗം അവലംബിക്കണം എന്നുമാണ്    ചുരുക്കത്തില്‍  സുക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നൊരു സദുപദേശം.
(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 8 , 9 )

ഭുമി മലയാളത്തില്‍ മോഷ്ടിക്കണമെന്നു അണികളെ ഉപദേശിക്കുന്ന ഒരേഒരു വിഭാകം (അതും പുത്തകമെഴുതി ഉളുപ്പില്ലാതെ പ്രസിദ്ധീകരിച്ചു മോഷ്ടാക്കളെ വളര്‍ത്തുന്നവര്‍ യുക്തിവാദികള്‍ മാത്രമാണ്. തസ്കര വീരന്‍മാര്‍പോലും അങ്ങനെ ചെയ്യില്ല അവര്‍ക്ക് പോലും അവര്‍ ചെയ്യുന്നത് തെറ്റും സമുഹ്യദ്രോഹവുമാനെന്നു തിരിച്ചറിയാം) യുക്തിവാദികള്‍ മാത്രമാണ്.  യുക്തിവാദി പ്രസിദ്ധീകരണങ്ങള്‍ പോലെ പരിണാമവിഡ്ഢിത്തം ശാസ്ത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന, അതിനെതിരിലുള്ള അഭിപ്രായങ്ങള്‍ തമസ്കരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു പ്രസിദ്ധീകരണം തന്നെയാണ് മാതൃഭൂമി.


മാതൃഭുമിയുടെ ഈ വാര്‍ത്ത‍  പരിണാമ സംബദ്ധമായ അവരുടെ പഴയ ലേഖനങ്ങളോടു ചേര്‍ത്ത് വായിക്കുന്ന ഒരു സാധാരണ വായനക്കാരന്  ഇവര്‍ ഒരേ തൂവല്‍പക്ഷികളാണെന്നു തിരിച്ചരിഞ്ഞെങ്കിലും, മാതൃഭൂമി മോഷ്ടക്കള്‍ക്ക് നല്‍കിയ ഈ ഉപദേശം സ്വന്തം യുക്തിവാദി സഹപ്രവര്‍ത്തകരെ പ്രത്യേകം ഉദ്ദേശിച്ചാണെന്നും  മനസ്സിലാക്കിയെങ്കില്‍ അവനെ  കുറ്റം പറയാവതല്ല. 

No comments:

Post a Comment