My Blog List

Saturday, October 23, 2010

ഇതും യുക്തിഭദ്രം?

എം സി റാബിയ നിരിയാതരായി
കോഴിക്കോട്. കാപ്പാട് ഹിക്മത് ഹൌസില്‍ എം സി റാബിയ (62 ) നിരിയാതരായി.................
പ്രമുഖ യുക്തിവാദി പ്രവര്‍ത്തകനും ഭാരതീയ യുക്തിവാദിസംഘം പ്രസിഡണ്ടും ഞങ്ങളുടെ പ്രിയ സുഹൃത്തുമായ കെ കെ അബ്ദുല്‍ അലി മൌലവിയുടെ സഹ ദാര്‍മിണി യാണ്  ശ്രീമതി റാബിയ.
...............................................................
യു കലാനാഥന്‍, ശ്രീനി പട്ടത്താഴം, എന്‍ ബാലകൃഷ്ണന്‍, ഗംഗന്‍ അഴീക്കോട്, പത്മനാഭന്‍ പള്ളത്ത്, അബ്ദുള്ള മേപ്പയൂര്‍, ഇരിങ്ങല്‍ കൃഷ്ണന്‍, ഇ എ ജബ്ബാര്‍, സെയ്ദ് മുഹമദ് ആനക്കയം, സിദ്ധീഖ് തൊടുപുഴ തുടങ്ങി നിരവതി യുക്തിവാദികള്‍ ശ്രീമതി രബിയയുടെ വീട് സന്ദര്‍ശിച്ചു.  ഡോ. കെ എസ്‌ ഡേവിഡ്, ടി പരമേശ്വരന്‍, കെ ഇ എന്‍ കുഞ്ഞുഹമ്മദ്   തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു..................................മൃതശരീരം രാത്രി 8 മണിക്ക് കാപ്പാട് വലിയ പള്ളി ശ്മശാനത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കബറടക്കം നടത്തി. യുക്തിവാദി സമ്മേളനങ്ങളില്‍ പലതവണ പങ്കെടുക്കുകയും യുക്തിവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ശ്രീമതി റാബിയയുടെ വിയോഗത്തില്‍ യുക്തിവിചാരത്തിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.
എ. വി ജോസ്
(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 30 )


ഇന്ത്യയിലെ പ്രഥമ യുക്തിവാദി (ഭാരതീയ യുക്തിവാദിസംഘം പ്രസിഡണ്ട്‌) അബ്ദുല്‍ അലിക്കും,  റാബിയക്കും  യുക്തിവാദ സമുഹവുമായുള്ള ബന്ധം ഈ വാര്‍ത്തയില്‍ വളരെ വ്യക്തമാണ്‌. കേരളത്തിലെ മിക്ക യുക്തിവാദി നേതാക്കളും ഈ ശവ സംസ്കാരത്തില്‍ പങ്കെടുത്തു എന്നുള്ളത് ആ ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. യുക്തിവാദി വേദികളില്‍ സജീവ സാനിദ്ധ്യമായിരുന്ന റാബിയയുടെ ശവം യാതൊരു മനസ്സാക്ഷികുത്തുമില്ലാതെ വിശ്വാസകളുടെ വിശാലമനസ്കത ഒട്ടും ഉളുപ്പും അറപ്പും മടിയുമില്ലാതെ ചൂഷണം ചെയ്തു വിശ്വാസിസമുഹത്തിന്  മാത്രമാവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിച്ചു കബര്‍സ്ഥാനില്‍ ഇസ്ലാമികാചാരപ്രകാരം ഖബറടക്കിയ  വാര്‍ത്ത‍ യാതൊരു ബോധവുമില്ലാതെ യുക്തിരേഖ, അതിന്റെ പത്രാധിപര്‍ ജോസ് തന്നെ എഴുതി പ്രസിദ്ധീകരിച്ചത് കണ്ടപ്പോള്‍ ഈ വിഭാഗത്തിന്റെ വിവരക്കാടും അല്പത്വവും കണ്ടു നമുക്ക് ലജ്ജിക്കാം.
ഇവിടെ ചിന്തിക്കേണ്ട വിഷയമതല്ല. മതസമുഹങ്ങളില്‍ അവരുടെ എല്ലാ ആനുകൂല്യങ്ങളുംപറ്റി അവരുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചു വേദനിപ്പിക്കാതെ ചോരയുറ്റി കുടിച്ചു വീര്‍ത്തു കൊഴുക്കുന്ന അട്ടകളെക്കാള്‍ വൃത്തികെട്ട ജന്തുക്കളാണീ സാമുഹ്യ ദ്രോഹികള്‍. ഇവര്‍ ദൈവത്തെയും മതത്തെയും അതിന്റെ സംവിധാനങ്ങളെയും ചീത്ത പറയുകയും എന്നാല്‍ ആ സംവിധാനങ്ങള്‍ മുഴുവനും സ്വന്തം താല്പര്യസംരക്ഷണത്തിനു ദുരുപയോഗം ചെയ്യുന്നത് കേരളീയ
  സമുഹത്തിന് പരിചിതമാണല്ലോ.

3 comments:

 1. "അട്ടകളെക്കാള്‍ വൃത്തികെട്ട ജന്തുക്കളാണീ സാമുഹ്യ ദ്രോഹികള്‍" എത്ര നല്ല സംസ്കാരമുള്ള വാക്കുകൾ. ഏതായാലും ഒരു ശരിയായ ദൈവ വിശ്വാസിക്ക് ഇങ്ങനെ എഴുതുവാനാവില്ല. ദൈവത്തിന്റെ പേരിൽ സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ഒരു വൃത്തികെട്ട മനസ്സിന്റെ ഉടമയാണത് എന്നതിൽ യാതൊരു സംശയവുമില്ല. മറ്റുള്ളവരാരും ഇതിന് മറുപടി എഴുതാതിരുന്നത് ഇതിൽ എഴുതുന്നതിനുള്ള അറപ്പ് മൂലമായിരിക്കും. ഞാനും ഇവിടെ എഴുതുന്നതിൽ ലജ്ജിക്കുന്നു. യുക്തിവാദികൾ ഏറ്റവും നന്മ നിറഞ്ഞവരാണ്. അവർ ഇത്തരക്കാരുടെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരനെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അവർ ചെയ്യുന്ന നന്മകൾ മരിച്ച് ചെല്ലുമ്പോൾ കിട്ടുന്ന സ്വർഗ്ഗീയസുഖത്തെയും മദ്യപ്പുഴയെയും ഒന്നും പ്രതീക്ഷിച്ചല്ല.

  ReplyDelete
 2. കുഞ്ഞിമോനെ
  ഇങ്ങനെ വൃത്തികേടുകള്‍ ചെയ്യുന്ന സാമുഹ്യ ദ്രോഹികളെ മനുഷ്യാവകാശ സംരക്ഷകര്‍ എന്ന് വിളിക്കാം എന്തെ

  "മദ്യപിക്കണം വ്യപിച്ചര്‍ക്കണം എന്നു അണികളെ ഉപദേശിക്കുന്നത് പോട്ടെ മോഷ്ടിക്കണം എന്നു കൂടി" യാതോരുളുപ്പും ഇല്ലാതെ അണികളെ ഉപദേശിക്കുന്ന സമുഹ്യദ്രോഹികളെ, മതത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി മതത്തിന്റെയും വിശ്വാസികളുടെയും ചോരയുട്ടികുടിച്ചു അതില്‍നിന്നുള്ള ഊര്‍ജ്ജം മതത്തെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന യുക്തിവാദികളെ ഇതില്‍ കുറഞ്ഞെന്തു വിളിക്കാന്‍.
  അത് സംസ്കര ശുന്യതയനെന്നു താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങളുടെ സംസ്കാരം ദാ ഇവിടെ

  പിന്നെ യുക്തിവാദികള്‍ ചെയ്യുന്ന നന്‍മകള്‍ ? അതെന്താണ്


  കുഞ്ഞോനെ ഈ പോസ്റ്റില്‍ പ്രത്യേകിച്ച് മറുപടി എഴുതേണ്ട വിഷയമൊന്നുമില്ല,
  പക്ഷെ ഇതിന്റെ മുന്‍പോസ്റ്റില്‍ നിങ്ങളുടെ മുദ്രാവാക്യത്തെ ചോദ്യം ചെയ്തിരിക്കുന്നു. അതിനു മറുപടി ഉണ്ടെങ്കില്‍ എഴുതുക. ഇല്ലെങ്കില്‍ ജബ്ബാര്‍ വിഴുങ്ങിയ പോലെ ആ വിഷയം താങ്കളും വിഴുങ്ങുക. എന്നിട്ട് മതി മറുപടിയെ കുറിച്ചുള്ള വീമ്പു പറച്ചില്‍

  ReplyDelete
 3. sadaachaaram...ivide..nokkaam.....http://punnakaadan.blogspot.com/

  ReplyDelete