My Blog List

Friday, December 17, 2010

ചിന്താവിഷയം

"വേദാന്തം ഒരു തരം നിരീശ്വരവാദമാണ്.  വേദാന്തത്തിന്റെ കാതല്‍ അദ്വൈതമാണെന്നാണ് ഭൂരി പക്ഷാഭിപ്രായം. അതുതന്നെയാണ് ആചാര്യമതവും.   എന്നാല്‍ എന്താണ് അദ്വൈതമെന്നു ചിന്തിക്കേണ്ടതുണ്ട്. ദ്വൈതമല്ലാത്തത്. അതായത് സ്രഷ്ടാവും സൃഷ്ടിയും ബ്രഹ്മവും ബ്രഹ്മാന്ധവും (മനുഷ്യനുള്‍പ്പെടെ) രണ്ടല്ല ഒന്നാണ് എന്ന ഏകത്വ ചിന്തയാണത്........................................." (ചിന്താവിഷയം, യുക്തിവിചാരം മാസിക 2010  ഡിസംബര്‍) 
 
നിരീശ്വരവാദമെന്നാല്‍ ഭൌതിക പധാര്‍തമല്ലാതെ  മറ്റൊന്നുമില്ല എന്ന വാദവും, അദ്വൈതമെന്നാല്‍ പധാര്‍തമേ  ഇല്ല.  ദൈവികസത്ത മാത്രമേ  യാതാര്‍ത്യമായുള്ളു  എന്ന വാദവുമാണ്.  എന്നാല്‍ സത്യം ഈ രണ്ടു അബദ്ധങ്ങല്‍ക്കുമിടയിലാണ്.  ഭൌതിക പധാര്‍ത്ഥവും അവയ്ക്ക് അതിന്റെ ഘടന നല്‍കിയ ദൈവവും സത്യമാണ്.
ഇവിടെ യുക്തിവിചാരക്കാരന്‍ തന്റെ കുരുട്ടു യുക്തിയിലുടെ സമാന്തരമായി പോവുന്ന രണ്ടു നേര്‍രേഖകള്‍ ഒന്നിച്ചു ചേര്‍ന്ന് എന്ന് സമര്‍തിക്കാന്‍  നടത്തുന്ന വാചക കസര്‍ത്ത് കാണാന്‍ കൌതുകമുണ്ട്. 
അഭ്യസമേ നിന്റെ പേരോ യുക്തിവാദം.

1 comment: